Entertainment

കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’; അവധിക്കാലം വരാനിരിക്കെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകള്‍

അബുദാബി: യുഎഇയില്‍ അവധിക്കാലം വരാനിരിക്കെ കുട്ടികളിലെ ‘സമ്മര്‍ സ്ലൈഡ്’ പ്രതിഭാസത്തില്‍ ആശങ്കയിലാണ് യുഎഇയിലെ അധ്യാപകര്‍. പഠനത്തില്‍ നീണ്ട ഇടവേള ഉണ്ടാകുമ്പോള്‍ വിദ്യാര്‍ഥികള്‍ അവര്‍ കൈവരിച്ച അക്കാദമിക് കാര്യങ്ങള്‍ മറക്കുകയും പഠനമികവ് നഷ്ടപ്പെടുകയും ചെയ്യുന്നതിനിടെയാണ് ‘സമ്മര്‍ സ്ലൈഡ്’ എന്ന് പറയുന്നത്.നിരവധി പഠനങ്ങള്‍ പറയുന്നത് വേനല്‍ക്കാല അവധിക്കാലത്ത് കുട്ടികളുടെ പഠന മികവിന്റെ 20 മുതല്‍ 30 ശതമാനം നഷ്ടപ്പെടുമെന്നാണ്. ആറാഴ്ചത്തെ അവധി കൊണ്ട് കുട്ടികളുടെ മാത്സ് കപ്പാസിറ്റി ഏകദേശം 2.6 മാസം പുറകോട്ട് പോകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വേനല്‍ക്കാലം കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ചിലപ്പോള്‍ അത് കുട്ടികളുടെ പഠന കാലയളവിലെ ഗതിയെ വിപരീതമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പഠനങ്ങള്‍ കാണിക്കുന്നത് അവധിക്കാലത്ത് പരീക്ഷാ സ്‌കോറുകള്‍ പലപ്പോഴും കുറയുന്നുവെന്നാണ്. വായനയെ അപേക്ഷിച്ച് ഗണിതശാസ്ത്രത്തിലാണ് കുട്ടികള്‍ പിന്നിലാകുന്നത്. NWEA യുടെ 2024-2025 മാപ് ഗ്രോത്ത് ഡാറ്റയില്‍ നിന്നും വേനല്‍ക്കാല പ്രോഗ്രാം വിലയിരുത്തലുകളില്‍ നിന്നുമാണ് ഈ കണ്ടെത്തലുകള്‍.കുട്ടികളിലെ ഈ മാറ്റം പെട്ടെന്ന് ദൃശ്യമാകില്ല, പക്ഷേ കാലക്രമേണ ഇത് സംഭവിക്കാം. സമ്മര്‍ സ്ലൈഡ് ഒഴിവാക്കുന്നതിന് യുഎഇയിലെ സ്‌കൂളുകള്‍ രക്ഷിതാക്കളോട് ഇടവേളകളില്‍ കുട്ടികളോട് പഠനത്തെ എങ്ങനെ സമീപിക്കണമെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെടാന്‍ നിര്‍ദേശിക്കുന്നു. കൂടാതെ കുട്ടികള്‍ ദിവസവും 15-20 മിനിറ്റ് മാത്രം വായനയ്‌ക്കോ ലളിതമായ കണക്കുകള്‍ക്കോ ആയി നീക്കിവെക്കുന്നതും സ്‌ക്രീന്‍ ടൈം കുറച്ച് മറ്റ് ഗെയിംസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദേശിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.