പുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ താരങ്ങളുടെ വിവരമടക്കം ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചു.
അങ്ങനെ “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചരിത്ര സിനിമയ്ക്ക് ശേഷം ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ അനൗൺസ് ചെയ്യും..
കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര…. എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോർട്ടു ചെയ്തിട്ടുള്ള നിങ്ങൾ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിംഗും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്..
നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം”.- വിനയൻ കുറിച്ചു. മൂന്ന് ലോകങ്ങൾ ഒന്നിക്കുമ്പോൾ. എന്നും വിനയൻ കുറിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.














