Friday, 13 November 2026
|
വയനാട് • കേരളം
TRENDING
▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി ▶ മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026: സംഘാടക സമിതി രൂപീകരിച്ചു ▶ ഡിപിഎം ഓഫീസിലേക്ക്‌ ആശാവർക്കർമാർ മാർച്ച്‌ നടത്തി ▶ വൈത്തിരി ഉപജില്ലാ കലോത്സവം: സ്റ്റേജ് ഇന മത്സരങ്ങള്‍ 16 മുതല്‍ ▶ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ ▶ റെയ്ഡന് സഹായവുമായി ക്ഷീരകർഷകർ ▶ ജനമൈത്രി പൊലിസ് സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Entertainment

‘പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്’; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബോഡി ഷെയിം ചെയ്യുന്നവർക്ക് ഉഗ്രൻ മറുപടി നൽകി അവതാരകയും നടിയും സോഷ്യൽ മീ‍ഡിയ താരവുമായ വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന കമന്റുമായെത്തുന്നവർക്കാണ് വർഷ ചുട്ട മറുപടിയുമായെത്തിയിരിക്കുന്നത്. തന്റെ വയറിലെ കൊഴുപ്പിനെ കേവലം ശാരീരിക മാറ്റമായല്ല, മറിച്ച് ആന്തരികാവയവങ്ങൾക്കുള്ള സുരക്ഷാ കവചമായാണ് താൻ കാണുന്നതെന്നും വർഷ പറയുന്നു.താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇതുപോലെയുള്ള വിഡിയോസ് കാണുമ്പോൾ ചെറിയ ഒരു സമാധാനം ഉണ്ടെന്നാണ് വർഷയുടെ വി‍ഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. ഭാവിയിൽ കുട്ടികളെ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് തന്റെ കടമയാണെന്നും വർഷ തമാശരൂപേണ കൂട്ടിച്ചേർത്തു.‘‘എനിക്ക് അത്യാവശ്യം വയറുണ്ട്. ഗർഭിണിയുമല്ല, പ്രസവിച്ചിട്ടുമില്ല. വെട്ടി വിഴുങ്ങി അടിഞ്ഞു കൂടിയ കൊഴുപ്പാണത്. ആൾക്കാർ ചോദിക്കും വയറ് കൂടിയോ എന്ന്. അതെ എനിക്ക് വയറുണ്ട്. പക്ഷേ അത് വെറുമൊരു വയറല്ല. എന്റെ ആന്തരികാവയവങ്ങൾക്കൊരു സുരക്ഷയാണ് ഞാൻ ഉദ്ദേശിക്കുന്നത്.ഫോണിന് സ്ക്രീൻ ഗാർഡും കവറും ഉള്ളതുപോലെ എന്റെ അവയവങ്ങൾക്ക് സുരക്ഷ വേണ്ടേ? ആരെങ്കിലും കുത്തിയാലോ തല്ലിയാലോ ഈ കൊഴുപ്പിന്റെ ലെയർ കഴിഞ്ഞേ ഉള്ളിലേക്ക് എത്തുകയുള്ളൂ. ഭാവിയിൽ കുട്ടികളെ പ്രസവിക്കാനുള്ള ഗർഭപാത്രത്തെ സുരക്ഷിതമാക്കി വെക്കേണ്ടത് എന്റെ കടമയല്ലേ. പുറമെ നിന്ന് നോക്കുമ്പോൾ ‘തീറ്റപ്പണ്ടാരമായി’ തോന്നുമെങ്കിലും ഇതൊക്കെ എന്റെ ഭാവിക്ക് വേണ്ടിയുള്ള കാര്യമാണ്.വയർ ചാടിയല്ലോ എന്ന് പറയുന്നവർക്ക് ഇത് അയച്ചു കൊടുത്തിട്ട് പറാ, ദിസ് ഈസ് നോട്ട് ജസ്റ്റ് എ വയർ, ദിസ് ഈസ് പ്രൊട്ടക്ഷൻ. ദിസ് ഈസ് ഫോർ മൈ പ്രൊട്ടക്ഷൻ. എനിക്ക് കുറച്ച് വയർ ഉണ്ടായിക്കോട്ടേ. അതവിടെ ഇരുന്നോട്ടേ. എനിക്ക് പ്രൊട്ടക്ഷനുണ്ട്. നിങ്ങൾക്ക് പ്രൊട്ടക്ഷൻ വേണ്ടേ. വേണ്ടെങ്കിൽ വേണ്ട. പക്ഷേ എനിക്ക് പ്രൊട്ടക്ഷൻ വേണം. അത്രയേയുള്ളൂ”. – വർഷ പറയുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *