Kerala

പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്.

ഇയാളുടെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം.ഓട്ടോറിക്ഷയുടെ ഡ്രൈവർ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് അപകടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.