Kerala

മോഷണ ശ്രമത്തിനിടയിൽ വീട്ടമ്മയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ

കൊച്ചി ∙ പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് ലൈംഗികാതിക്രമം കാണിച്ചയാൾ പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം തീയതി വൈകീട്ട് കാരാട്ടുപള്ളിക്കരയിലാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വീട്ടിൽക്കയറി അലമാരയുടെ താഴ് കുത്തിതുറന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. വീട്ടമ്മ വീട്ടിലെത്തിയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഇയാൾ വീട്ടമ്മയോട് അതിക്രമം കാണിക്കുകയായിരുന്നു.

വാഴക്കുളം സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനത്തിലാണ് മോഷ്ടാവ് എത്തിയത്. വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് എബിൻ ടോമി. ലൈംഗിക അതിക്രമ ശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.