മാനന്തവാടി മുനിസിപ്പാലിറ്റി ചേറൂർ ഡിവിഷനിൽ യുവധാര വായനശാലയിൽ വച്ച് കുടുംബശ്രീയുടെയും വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽഎസ്എസ്എൽസി, പ്ലസ് ടു വിജയികളെയും കുടുംബശ്രീ അരങ്ങ് വിജയികളെയും ആദരിച്ചു. വിജയികൾക്ക് സമ്മാനദാനം മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. എ ഡി എസ് പ്രസിഡന്റ് ജെസ്സി ജോണി, കുടുംബശ്രീ ഭാരവാഹികളായ രമാ മോഹൻസുനിത ലാൽസൺ,സജിത മനോജ് , ഷൈനി ബാബു ലിസി ബേബി കല്യാണി നട്ടം മാനി സി ഡി എസ് വൈസ് പ്രസിഡന്റ് ഗിരിജ പുരുഷോത്തമൻ ക്ലബ്ബ് പ്രസിഡന്റ് ബിനു കാവിഞ്ചക്കൽ തുടങ്ങിയവർ സംസാരിച്ചു.