Uncategorized

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല; രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്’;എം. സ്വരാജ്

നിലമ്പൂർ ∙ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം. സ്വരാജ്. ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല. വികസനകാര്യങ്ങൾ ഉയർത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും സ്വരാജ് പറഞ്ഞു.

പല തരത്തിലുള്ള വിലയിരുത്തലുകൾ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തഫലമായി നാട്ടിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഞങ്ങൾ‌ ഉയർത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

അൻവർ പിടിച്ച വോട്ടുകളെ സംബന്ധിച്ച വിശദാംശങ്ങെപ്പറ്റി പിന്നീട് ചർച്ച ചെയ്യാം. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത്. എല്ലായിടത്തും പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ ഞങ്ങൾക്ക് സാധിച്ചില്ല. എം.വി. ഗോവിന്ദന്റെ പരാമർശം ഇനി പ്രസക്തമല്ല. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ഒരു വർഗീയവാദിയുടെയും പിന്തുണ ഞങ്ങൾക്ക് ഒരു കാലഘട്ടത്തിലും ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.