കൽപ്പറ്റ : മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരി സ്വീകരിക്കുന്നത് .ആറു മാസത്തിനുള്ളിൽ പരിശോധനക്കിടെ പിടിയിലായ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.മദ്യലഹരിയിൽ വാഹനമോടിച്ചതിന് ജില്ലയിൽ 1189 കേസുകൾരജിസ്റ്റർ ചെയ്തു.
മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെയും അപകടമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടികൾ തുടരാണ് വയനാട് പോലീസിന്റെ തീരുമാനം. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വാഹനപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റർ ചെയ്തു. ഇതിൽ 689 പേരുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. 2025 ജനുവരി 1 മുതൽ ജൂൺ 23 വരെയുള്ള കണക്കാണിത്.