Listen live radio

മാതൃദിനം:അമ്മയെന്ന ജന്മത്തിന്റെ മഹത്വം

after post image
0

- Advertisement -

മാതൃത്വത്തേയും മാതാവിനേയും പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. . മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനം ആഘോഷിക്കുന്നത്.
വെറും രണ്ടു വാക്കില്‍ ഒതുങ്ങുന്നതല്ല അമ്മ എന്ന് ജന്മത്തിന്റെ മഹത്വം. അമ്മ സ്‌നേഹത്തിന്റെ അവസാന വാക്ക്, പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്‌നേഹത്തിന്റെ ബന്ധം, പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം .
സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്‌നേഹിക്കുന്ന ആ മഹാ പുണ്യം. അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്‌നേഹവും മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു അല്ലെങ്കിൽ അവൾക്കൊരു താങ്ങായ്, തണലായി ആ അമ്മ എന്നും
വര്‍ത്തിക്കുന്നു. ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്. അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാൾ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാള്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.
വാത്സല്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ഉയരങ്ങളിലെത്തിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട് പ്രശംസിക്കണം. . ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക ,സ്‌നേഹിക്കുക,അനുസരിക്കുക,ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്. എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളിലും ഉണ്ടാവണം.
ആ അമ്മയ്ക്ക് പണമോ, വിലകൂടിയ വസ്ത്രങ്ങളോ, ഭക്ഷണമോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ ക്‌ഴിയുന്ന ഒരിത്തിരി സ്‌നേഹം പരിചരണം അതു നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും. ഇന്ന് നിങ്ങള്‍ എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓര്‍ക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ സ്‌നേഹത്തെയും കൃതജ്ഞതയോടെഒരു പക്ഷെ ഈറന്‍ മിഴികളോടെ, നിങ്ങളിന്ന് ചിന്തിക്കുന്നുണ്ടാവും. അമ്മയ്ക്ക് ആശംസകളര്‍പ്പിച്ചും സമ്മാനങ്ങള്‍ നല്‍കിയും നിങ്ങള്‍ ഇന്ന് അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കാം. അമ്മ ജീവിച്ചിരിപ്പില്ലെങ്കിൽ ആ അമ്മയെ നിങ്ങൾ തൊഴുകൈകളാ ടെ കൃതജ്ഞതാപൂർവ്വം ഓർക്കണം.
മക്കള്‍ക്കുവേണ്ടി ജീവിതകാലം ഉഴിഞ്ഞുവച്ച എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍…

Leave A Reply

Your email address will not be published.