Listen live radio

സംസ്ഥാനത്ത് 5 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് നിലവിൽ 32 രോഗബാധിതരുണ്ട്. ഇതിൽ 23 പേർക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയിൽനിന്ന് വന്ന ആറുപേർ, മഹാരാഷ്ട്രയിൽനിന്ന് വന്ന നാലുപേർ, നിസമുദ്ദീനിൽനിന്ന് വന്ന രണ്ടുപേർ, വിദേശത്തുനിന്ന് വന്ന 11 പേർ എന്നിങ്ങനെയാണിത്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറുപേർ വയനാട്ടിലാണുള്ളത്. ചെന്നൈയിൽ പോയി വന്ന ട്രെക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേർ, സഹഡ്രൈവറുടെ മകൻ, സമ്പർക്കം പുലർത്തിയ മറ്റു രണ്ടുപേർക്ക് എന്നിങ്ങനെയാണിത്.
സംസ്ഥാനത്ത് 32 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ വിദേശത്തുനിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ 9 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ആറു പേരും വയനാട്ടിലുള്ളവരാണ്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ലോറി ഡ്രൈവറുടെ കുടുംബത്തിൽ ഉള്ളവരാണ് ഇതിൽ കൂടുതലും.
സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പ്രവചനാതീതമാണ്. കാസർകോട്ട് ഒരാളിൽനിന്ന് 22 പേർക്കും കണ്ണൂരിൽ ഒരാളിൽനിന്ന് ഒമ്പതു പേർക്കും വയനാട്ടിൽ ആറു പേർക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ പകർന്നു. സംസ്ഥാനത്ത് ഇതുവരെ 70% പേർക്ക് പുറത്തുനിന്നും 30% പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

Leave A Reply

Your email address will not be published.