Listen live radio

ഡ്രെയിനേജ് മണ്ണിട്ട് മൂടിയ സംഭവം:നടപടി വേണമെന്ന് പ്രദേശവാസി

after post image
0

- Advertisement -

 

കല്‍പ്പറ്റ: തരിയോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ കാവുമന്ദം കോണ്‍വന്റ്-ഐക്കരപ്പടി റോഡരികിലെ മണ്‍ ഡ്രെയിനേജ് മണ്ണിട്ട് മൂടിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസി മൂത്തേടത്ത് ബേബി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തി ചെങ്കുത്തായ ഒന്നര ഏക്കര്‍ കരഭൂമിയില്‍ വില്‍പനയ്ക്കുള്ള പ്ലോട്ടുകളായി തിരിക്കുന്നതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ റോഡ് നിര്‍മിക്കുകയും തട്ടുകളായി മണ്ണ് എടുക്കുകയും ചെയ്തപ്പോഴാണ് ഡ്രെയ്നേജ് മൂടിയതെന്ന് ബേബി പറഞ്ഞു. ഇതിനെതിരേ പ്രദേശവാസികളായ 20 പേര്‍ ഒപ്പിട്ട പരാതി സെക്രട്ടറിക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരാതിയില്‍ ഒപ്പിട്ട ആദ്യത്തെ വ്യക്തിയുടെ പേരിലാണ് സെക്രട്ടറി നോട്ടീസ് അയച്ചത്. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നപ്പോള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടന്നതെന്നാണ് സെക്രട്ടറി പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ അറിയിച്ചത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ മണ്ണെടുപ്പിനു മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടായിയിരുന്നില്ലെന്നാണ് അറിയിച്ചത്. തെറ്റായ വിവരം നല്‍കി സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥനെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ബേബി ആരോപിച്ചു.

മണ്ണിടിച്ച ഡ്രൈനേജ് മൂടിയ ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ഡ്രൈനേജ് നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയും സെക്രട്ടറി ക്രമക്കേടിനു ശ്രമിച്ചു. തൊഴിലുറപ്പ് പദ്ധതി നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുക വകയിരുത്തിയത്. ഇതിനെതിരേ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അന്വേഷണം നടത്തുന്ന വേളയില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പുലഭ്യം വിളിച്ചതായും ബേബി പറഞ്ഞു.

Leave A Reply

Your email address will not be published.