Listen live radio

സയന്‍സില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം അലീന മിസ്രിക്ക്

after post image
0

- Advertisement -

 

മുട്ടില്‍: പ്ലസ്ടു പരീക്ഷയില്‍ മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി അലീന മിസ്രി നേടിയത് തിളക്കമാര്‍ന്ന വിജയം. 1200 ല്‍ 1199 മാര്‍ക്ക് നേടിയാണ് അലീന വയനാട് ജില്ലയില്‍ സയന്‍സ് വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയായത്. ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അലീനക്ക് ഫുള്‍ മാര്‍ക്ക് നഷ്ടമായത് കേവലം ഒരു മാര്‍ക്കിനാണ്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയും പഠനം മുട്ടില്‍ ഡബ്ല്യുഎംഒ ക്യാമ്പസില്‍ തന്നെയായിരുന്നു. സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയ ഈ പ്രതിഭ പാഠ്യേതര മേഖലയിലും മിടുക്കിയാണ്. ഒരുപാട് സമയം പഠിക്കുന്നതിനപ്പുറത്ത് പഠന സമയം കുറഞ്ഞതായാലും കാര്യക്ഷമമാക്കുക എന്നതാണ് തന്റെ പഠന രീതിയെന്ന് അലീന പറയുന്നു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിന് ചേരാനാണ് താത്പര്യം.

അധ്യാപകരുടെ കഠിന പ്രയത്നവും രക്ഷിതാക്കളുടെ പ്രാര്‍ത്ഥനയും മികച്ച വിജയത്തിന് മുതല്‍കൂട്ടായി. മുട്ടില്‍ കുട്ടമംഗലം സ്വദേശിയും ബിസിനസുകാരനുമായ ഓണാട്ട് മുഹമ്മദ് ഇഖ്ബാലിന്റെയും മുട്ടില്‍ ഹൈസ്‌കൂള്‍ അധ്യാപിക ബീഫാത്തിമ ടീച്ചറുടെയും മകളാണ് ഈ മിടുക്കി.അസ്ലം നിയാസ് സഹോദരനാണ്. അലീനയുടെ നേട്ടം മുട്ടില്‍ ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനും പൊന്‍തൂവലായി.

Leave A Reply

Your email address will not be published.