Uncategorized

പോക്സോ കേസ്; ശിക്ഷ വിധിച്ച് കോടതി

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷവും ഒരു മാസവും കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. മാനന്തവാടി കല്ലിയോട്ടുകുന്ന് സ്വദേശി ഷാഫിക്കാണ് (32) സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാനന്തവാടി സബ് ഇൻസ്പെക്ടറായിരുന്ന ബിജു ആന്റണി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് ജില്ലാ എസ്.എം.എസിന് കൈമാറുകയുമായിരുന്നു. അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി പി. ശശികുമാറാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ്.എം.എസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജിത സുമവും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.