Listen live radio

മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലും പുർണ്ണ നിയന്ത്രണം

after post image
0

- Advertisement -

മാനന്തവാടി:കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്നും, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹജര്യത്തിൽ മാനന്തവാടി മുന്‍സിപ്പാലിറ്റി,തിരുനെല്ലി,എടവക,വെള്ളമുണ്ട പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന മെഡിക്കല്‍ ഷോപ്പുകള്‍,പലചരക്ക് കടകള്‍,പഴം പച്ചക്കറി കടകള്‍ ഒഴികെയുള്ള മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും അടച്ചിടണമെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം തുറക്കും. സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഹോം ഡെലിവറി സൗകര്യമുപയോഗിക്കണം. അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമേ വാഹനങ്ങള്‍ അനുവദിക്കു.ബാങ്കുകള്‍,ട്രഷറി എന്നിവയ്ക്ക് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

Leave A Reply

Your email address will not be published.