Listen live radio

ഡിറ്റിപിസിയിൽ സമ്പാത്തിക പ്രതിസന്ധി രൂക്ഷം:സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം

after post image
0

- Advertisement -

ഡിറ്റിപിസിയിൽ സമ്പാത്തിക പ്രതിസന്ധി രൂക്ഷം, പെൻഷൻ ലഭിക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം, കരാർ ദിവസവേതനാടിസ്ഥാനത്താൻ ജോലി ചെയ്യുന്നവരും അശങ്കയിൽ
കൽപ്പറ്റ: കോവിഡ് 19 നെ തുടർന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ വരുമാനം പുർണ്ണമായും നിലച്ചതിനെ തുടർന്നുണ്ടയാ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കിഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്ന വിമുക്തഭടൻമാർക്ക് പെൻഷൻ ലഭിക്കുന്നതു കൊണ്ട് ടൂറിസം മേഖല സജീമാകുന്നതുവരെ ജോലിയിൽ നിന്നും അടിയന്തരമായി മാറ്റി നിർത്താനണ് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കിഴിലും കുറുവ, എടയ്ക്കൽ ഡിഎംസിയുടെ കിഴിലും കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിരവധി പേർജോലി ചെയ്യുന്നുണ്ട്.
ഇവരും തൊഴിൽ നഷ്ടപ്പെടുമെന്ന അശങ്കയിലാണ്.വിമുക്ത ഭടൻമാർക്ക് പെൻഷനും മറ്റ് അനുകുല്യങ്ങളും ലഭിക്കുന്നതിനാൽ താൽക്കാലം ജോലിയിൽ നിന്നും മാറ്റി നിർത്തിയാലും അവർക്ക് അശങ്കയക്ക് ഇടയില്ല. ഡിറ്റിപിസി, ഡിഎംസി യിലെയും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധി ഘട്ടത്തിൽ മാറ്റി നിർത്തരുതെന്ന അവശ്യം ശക്തമാണ്. ഭൂരിഭാഗം ടൂറിസം കേന്ദ്രങ്ങളിലും കരാർ ദിവസവേതന ജീവനക്കാരുടെ സേവനം ഒഴിവാക്കൻ കഴിയത്താതണ്. പ്രളായ സമയത്തെ രക്ഷപ്രവർത്തനത്തിലും ജില്ലാശുപത്രിയിലെ കോവിഡ് ഡ്യൂട്ടിയിലും ഇവർ സജിവമായിരിരുന്നു. സ്ഥിരംജീവനക്കാർക്ക് എല്ല അനുകുല്യങ്ങളും ലഭിക്കുമ്പേൾ ഇവർ ചെറിയ വേതനത്തിനാണ് ജോലി ചെയ്തിരുന്നത്. പലരും ജോലിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടണ് കുടുംബം പുലർത്തുന്നത്. ഇപ്പോൾ ജോലി പോകുമോയെന്ന അശങ്കയിലാണ്. ഇവരെ സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപ്പെടുമെന്ന പ്രതിക്ഷയിലാണ് ഇവർ കഴിയുന്നത്.

Leave A Reply

Your email address will not be published.