Listen live radio

വയനാട് അതിവാ ജാഗ്രതയിലേക്ക് ;വയനാട് കലക്ടറുടെ പതിവ് വാർത്താ സമ്മേളനം ഒഴിവാക്കി , ഇൻഫർമേഷൻ ഓഫീസിലെ ജീവനക്കാരും ഗൃഹ നിരീക്ഷണത്തിൽ

after post image
0

- Advertisement -

കളക്ട്രേറ്റിലെ പിആർഡി ഓഫീസ് പ്രവർത്തനം താൽകാലികമായി മാറ്റി.വയനാട് ജില്ലാ കളക്ടറേറ്റിലെ ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാരും ഗൃഹ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.മാനന്തവാടിയിലെ കെവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ ദ്വിതീയ സമ്പർക്കത്തിൽ ഉള്ള ആളുമായി സമ്പർക്കമുള്ള ഒരു ജീവനക്കാരി പിആർഡി ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇതേ തുടർന്നുള്ള മുൻകരുതൽ ലിന്റെ ഭാഗമായാണ് ഓഫീസ് പ്രവർത്തനം കളക്ടറേറ്റിൽ നിന്ന് വർക്ക് അറ്റ് ഹോം ആക്കിയത്
മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയുടെ പതിവ് വാർത്താസമ്മേളനം ഒഴിവാക്കി.വയനാട്ടിൽ കൂടുതൽ കോവിഡ് രോഗികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്പർക്കം ഒഴിവാക്കുന്നതിന് വാർത്താസമ്മേളനം താൽക്കാലികമായി നിർത്തി വെച്ചത്.ഇനി മുതൽ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകൾ വാർത്താക്കുറിപ്പുകളായും വീഡിയോയും. മാധ്യമങ്ങൾക്ക് നൽകും . കലക്ട്രേറ്റിലെ യോഗങ്ങൾക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.