Latest

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലില്‍ ജീവനൊടുക്കി

ബത്തേരി:വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലില്‍ ജീവനൊടുക്കി. പരിചാരകയെ കൊന്ന് ആത്മഹത്യ ചെയ്തു എന്ന് പ്രാഥമിക വിവരം. ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോന്‍ എന്ന സ്ഥലത്ത് ആണ് അതിദാരുണമായ സംഭവം.

വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) എന്ന യുവാവാണ് വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നത്.ഇയാള്‍ കെയര്‍ ഗീവര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജിനേഷിനെയും കണ്ടെത്തി. വയോധികയെ കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് ഇസ്രയേല്‍ പോലീസിന്റെ പ്രാഥമിക നിഗമനം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.