കർണാടക ഗുണ്ടൽപേട്ട ബേഗുരുരിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്പറ്റ പിണങ്ങോട് സ്വദേശി മുഹമ്മദ് റസാത്ത് ആണ് മരിച്ചത്. ബൈക്ക് ലോറിക്ക് പിറകിൽ ഇടിച്ച് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. ബേഗുർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.