Listen live radio

കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കണം ; കേന്ദ്ര പാക്കേജിനെതിരെ രാഹുല്‍ ഗാന്ധി

after post image
0

- Advertisement -

ന്യൂഡല്‍ഹി :കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ പാക്കേജ് അപര്യാപ്തമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അക്കൗണ്ടില്‍ നേരിട്ട് പണം എത്തിക്കണം. അവരുടെ കൈകളില്‍ പണമില്ലാത്തതാണ് പ്രശ്‌നം. കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആകുലപ്പെടരുത്. താന്‍ പറയുന്നത് രാഷ്ട്രീയത്തിന് അതീതമായിട്ടാണെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഇളവുകള്‍ അനുവദിക്കുന്നത് ആലോചിച്ചു വേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ചുവേണം ഇളവുകള്‍ നല്‍കാനെന്നും രാഹുല്‍ഗാന്ധി നിര്‍ദേശി

Leave A Reply

Your email address will not be published.