Listen live radio

ഞായറാഴ്ച നടക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗണിൽ നിയന്ത്രണം കർശനമാക്കുമെന്ന് ഡിജിപി

after post image
0

- Advertisement -

തിരുവനന്തപുരം : ഞായറാഴ്ച നടക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗണിൽ നിയന്ത്രണം കർശനമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വാഹനങ്ങളുമായി ആരും പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് അവശ്യസാധനങ്ങൾ വിൽക്കുന്ന ചെറിയ കടകൾ തുറക്കാൻ അനുവദിക്കും. വലിയ ഷോപ്പുകൾ തുറക്കാൻ പാടില്ല. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും.
കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. അവശ്യസേവനമേഖലയില്‍ ഉളളവരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കു. വയനാട് ഉള്‍പെടെ കണ്ടെയ്ന്‍ മെന്റ് മേഖലകളില്‍ നിയന്ത്രണം കടുപ്പിക്കുമെന്നും ഡിജിപി അറിയിച്ചു. കഴിഞ്ഞ ആഴ്ച കേരളത്തിൽ നടപ്പാക്കിയ സമ്പൂർണ്ണലോക്ക്ഡൗൺ വിജയമായിരുന്നു. ഏറെ അഭിനന്ദനങ്ങൾ പുറത്തുനിന്നും ലഭിച്ചിരുന്നു. ഇന്നും ജനങ്ങൾ വീട്ടിലിരുന്ന് ലോക്ക്ഡൗണിനോട് സഹകരിക്കണമെന്നും ഡിജിപി അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.