കല്‍പ്പറ്റ: വനം വകുപ്പിന്റെ വനമഹോത്സവത്തിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകരും സംയുക്തമായി ശുചീകരണ പ്രവൃത്തികള്‍ നടത്തി. കനലാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഷൈരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ബീന തങ്കച്ചന്‍, അജുന്‍ കെ കെ, ഫോറസ്റ്റ് വാച്ചര്‍ സലാം തുടങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചുരം ഗ്രീന്‍ ബ്രിഗഡ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ബിനു, നൗഷാദ് ബാവുട്ടി, അര്‍ഷാദ് എരഞ്ഞോണ തുടങ്ങിയ 12 പ്രവര്‍ത്തകര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.