കല്പറ്റ : വിവിധ ആവിശ്യങ്ങൾക്കായി സ്ത്രീ ജനങ്ങളടക്കമുള്ള നാനാവിഭാഗം ജനങ്ങളും എത്തിച്ചേരുന്ന കല്ലറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് പെതു ശൗചാലയം നിർമ്മിക്കണമെന്നും, ടൗണിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യങ്ങൾക്കും ഉടൻ ശാശ്വത പരിഹാരം കാണുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണ മെന്നും ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്ക് കമ്മറ്റി യോഗം ആവിശ്യപ്പെട്ടു.
വന്ദന ഷാജു അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ യോഗം ഉദ്ഘാടനം ചെയ്തു. കെ ആർ രാധാകൃഷ്ണൻ, എം. വി. രാജൻ, കെ. ശശികുമാർ , കെ.ബാബു, ആർ രജിത്ത്, വിനു വയനാട്, വിപിൻ ജോസ്, ബെന്നി വട്ടപറമ്പിൽ, പ്രതീഷ് ചീരാൽ ,ആർ ഗോപാലകൃഷ്ണൻ, ദിലീപ് കുമാർ, വി ഹംസ, കെ.എൻ.ബിന്ദു, റ്റി.കെ. ഗിരിജ , അനുപമ വിനോദ് തുടങ്ങിയവർ സംസാരിച്ചു.വൈത്തിരി താലൂക്ക് പ്രസിഡണ്ടായി എം.വി. രാജൻ, സെക്രട്ടറി ആയി ആർ രജ്ജിത്ത്, ട്രഷറർ ആയി വിപിൻ ജോസ്, മീഡിയ കൺവീനർ ആയി വിനു വയനാട് തുടങ്ങിയവരെ തിരഞ്ഞെടുത്തു.