പഞ്ചാരക്കൊല്ലി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയദര്‍ശിനി ടീ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പണിമുടക്കി എസ്‌റ്റേറ്റ് ഓഫീസ് ഉപരോധിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സബ്ബ്കലക്ടറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും റവന്യൂ ഉദ്യോഗസ്ഥരും തൊഴിലാളി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും ആദിവാസി വിഭാഗങ്ങള്‍ മാത്രം ജോലിചെയ്യുന്ന പ്രിയദര്‍ശിനി എസ്‌റ്റേറ്റിലെ തൊഴിലാളികളോടുള്ള അവഗണന അംഗീകരിക്കില്ലെന്നും കഴിഞ്ഞ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.