നരിപ്പറ്റ: ആരോഗ്യ വകുപ്പ് ഹെല്‍ത്തി കേരള പരിപപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ശുചിത്വ നിലവാര പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചിരുന്ന മുടിക്കല്‍ പാലത്തിന് സമീപമുള്ള 3 തട്ടുകടകളും രണ്ട് ഹോട്ടലുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് ലീഗല്‍ നോട്ടീസ് നല്‍കി.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ.ഷാജി, കെ.കെ.ദിലീപ് കുമാര്‍, വി.അക്ഷയ്കാന്ത്, ഇ.ആര്‍.രെഞ്ചുഷ, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.എസ്.മായ എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ എം.പ്രദോഷ് കുമാര്‍ അറിയിച്ചു