കല്‍പ്പറ്റ: കല്‍പ്പറ്റ ഫോറസ്റ്റ് റെയിഞ്ച് പരിധിയിലെ ലക്കിടി മണ്ഡമല ഭാഗത്ത് സര്‍ക്കാര്‍ വനത്തിലൂടെ പോകുന്ന റോഡ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത കുറ്റത്തിന് കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് നിയമ നടപടികള്‍ സ്വീകരിച്ചു. മണ്ഡമല ഭാഗത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസ്സോര്‍ട്ട് എന്ന സ്ഥാപന അധികൃതരാണ് വനത്തിലൂടെ കടന്ന് പോകുന്ന റോഡ് നിയമ വിരുദ്ധമായി കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് റിസ്സോര്‍ട്ട് അധികൃതരെ പ്രതിചേര്‍ത്ത് അന്വേഷണം ആരംഭിച്ചതായും, കൃത്യത്തിനുപയോഗിച്ച കെ എല്‍ 02 എ എ 4038 മഹീന്ദ്ര ജീപ്പും, ആയുധങ്ങളും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയതായും വനം വകുപ്പ് അറിയിച്ച. കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റര്‍ എന്‍ ആര്‍ കേളു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ വി വിബിന്‍, ശ്യാം കുമാര്‍ സി സി, ഫോറസ്റ്റ് വാച്ചര്‍മാരായ എം സുഭാഷ്, മഞ്ജു കെ എന്നിവരാണ് നിയമനടപടികള്‍ സ്വീകരിച്ചത്. പ്രതികളെ പിടികൂടുന്നതടക്കം ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഹാഷിഫ് അറിയിച്ചു.