Listen live radio

ചെറിയ പെരുന്നാളിൽ വരകളിൽ സ്നേഹം വിളമ്പി ക്ലമൻസി

after post image
0

- Advertisement -

ബോട്ടിൽ ആർട്ടിൽ മുൻപരിചയം ഇല്ലായിരുന്ന ക്ലെമൻസി ലോക് ഡൗൺ സമയത്താണ് ഒഴിഞ്ഞ കുപ്പികളിൽ വർണ്ണം വിരിയിച്ച് കലാരംഗത്തേക്ക് കടന്നുവന്നത്. ചെറിയ പെരുന്നാളിന് ആശംസകൾ നേർന്ന് നിരവധി കുപ്പികളിലാണ് വ്യത്യസ്തമായി വിവിധ നിറങ്ങളിലും രൂപത്തിലും കാല വിരുതുകൾ തിർത്തിരിക്കുന്നത്. ഇതിനോടകം കുപ്പികളിൽ നിരവധി മോഡലുകൾ വരച്ചു. വിവാഹവാർഷികങ്ങൾ, പിറന്നാളുകൾ , പ്രത്യേക ആഘോഷദിവസങ്ങളിൽ
[facebook]
https://www.facebook.com/wayanadnewsdaily/videos/668497490397559/
സമ്മാനങ്ങൾ കൊടുക്കാൻ കഴിയുന്നത്ര മനോഹരമാണ് ചിത്രങ്ങൾ. കാർട്ടൂണിലെയും,പുരാണ കഥകളിലെ കഥാപാത്രങ്ങൾ, വിവിധ കലാരൂപങ്ങൾ, ആരാധനമൂർത്തികൾ ഇവയൊക്കെയാണ് വരകളിലെ ഇഷ്ടവിഷയങ്ങൾ. ഫാബ്രിക് പെയിന്റ്, ബ്രഷ്‌, പാഴ് വസ്തുക്കൾ എന്നിവയാണ് ബോട്ടിൽ ആർട്ടിനു വേണ്ടി ഉപയോഗിക്കുന്നത്. മുൻപരിചയം ഇല്ലാതിരുന്ന ക്ലാമൻസിക്ക് വരച്ചുതുടങ്ങിയപ്പോഴാണ് കുടുതൽ താല്പര്യം തോന്നിയത്. ഇതിനു വേണ്ടിയുള്ള വ്യത്യസ്തതയാർന്ന കുപ്പികളുടെ അന്വേഷണത്തിലാണ് ക്ലെമൻസി. ഇനിയും ഇത് തുടർന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

Leave A Reply

Your email address will not be published.