‘മീശവടിച്ചില്ല’ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാത്ഥികളുടെ ക്രൂര മർദ്ദനം.കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാത്ഥിക്കാണ് പരിക്കേറ്റത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ വിദ്യാർത്ഥി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തു പറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി.