Listen live radio

ഒരുമിച്ചു നിൽക്കേണ്ട സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചിട്ടല്ല; നല്ല വിഷമമുണ്ട്:സംവിധായകൻ ബേസിൽ ജോസഫ്

after post image
0

- Advertisement -

ആലുവ കാലടി മണപ്പുറത്ത് മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ സംവിധായകൻ ബേസിൽ ജോസഫ് ഫെയ്സ് ബുക്കിലുടെ പ്രതികരിച്ചു. സിനിമാ ചിത്രികരണത്തിന് വേണ്ടി നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് കഴിഞ്ഞ ദിവസം ബജ്റംഗദൾ പ്രവർത്തകർ തകർത്തിരിന്നു. ഒരുമിച്ചു നിൽക്കേണ്ട സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് പ്രതീക്ഷിച്ചിട്ടല്ലന്നും കേരളത്തിൽ ഇങ്ങനെ സംഭവിച്ചതിൽ വിഷമവും അശങ്കയുണ്ടന്നും കുറിപ്പിൽ പറയുന്നു. മിന്നൽ മുരളിയുടെ കുറെ ഭാഗം വയനാട്ടിലും കേരള അതിർത്തിയിലെ ബൈരകുപ്പയിലും ചിത്രികരിച്ചിരിന്നു. ചിത്രികരണത്തിൻ്റെ അവസാനഘട്ടത്തിലാണ് സെറ്റ് തകർത്ത സംഭവം.

ബേസിൽ ജോസഫ് എഴുതിയ ഫെയ്സ് പോസ്റ്റ്

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്ഡൌൺ സംഭവിച്ചതിനാൽ “ഇനി എന്ന്” എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്.

ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു ,
[one_half]ഒരുമിച്ചു[/one_half]
നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും

Leave A Reply

Your email address will not be published.