Listen live radio

ലോക്ക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയം ; കോവിഡിനെ പ്രതിരോധിക്കുന്നത് സംസ്ഥാനങ്ങളെന്ന് രാഹുല്‍ ഗാന്ധി

after post image
0

- Advertisement -

ന്യൂഡല്‍ഹി :കോവിഡ് പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ കൊണ്ട് ഒരു ഫലവും ഉണ്ടായിട്ടില്ല. കൊറോണയെ 21 ദിവസം കൊണ്ട് പിടിച്ചുകെട്ടാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസം കഴിഞ്ഞിട്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.
കൊറോണ അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും പെടുകയാണ്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഉപദേശകവൃന്ദമോ ഇത് പ്രതീക്ഷിച്ചതല്ല. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയാകും രോഗവ്യാപനം ഏറ്റവും അധികം വര്‍ധിക്കുന്ന രാജ്യമെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലോക്ക്ഡൗണുകളും പരാജയപ്പെട്ട സ്ഥിതിക്ക് ഭാവി തന്ത്രം എന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. രാജ്യത്തെ തൊഴിലാളികളെ സഹായിക്കാന്‍ എന്ത് ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിലപാടെന്ത് ?. രാഹുല്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ജിഡിപിയുടെ 10 ശതമാനം പാക്കേജായി നല്‍കുമെന്നാണ്. എന്നാല്‍ ഒരു ശതമാനം മാത്രമേ ലഭിക്കൂ എന്നതാണ് സത്യം. കൊറോണക്കെതിരെ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ പരാജയമാണ്. കോവിഡിനെ പ്രതിരോധിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. കോവിഡിനെതിരായ പോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം ശക്തമായ പിന്തുണ നല്‍കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമം നടക്കുന്നതായും രാഹുല്‍ഗാന്ധി പറഞ്ഞു.

Leave A Reply

Your email address will not be published.