ഒറ്റയാൻ്റെ ആക്രമണത്തിൽ കാറും പിക്കപ്പ് ജീപ്പും തകർന്നു. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. ഇരുളം ചേലകൊല്ലി വനപാതയിൽ പുലർച്ചെ 1:30 തോടെയാണ് സംഭവം. പുൽപ്പള്ളിക്ക് പോകുന്ന ഇരുപ്പൂട് പുതുപറമ്പിൽ ബേബിയും കുടുംബവും സഞ്ചരിച്ച കാറിനും കേണിച്ചിറ വെള്ളിലാംകുന്നേൽ സുനിലിൻ്റെ പിക്കപ്പ്ജീപ്പിനും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.