മുള്ളൻകൊല്ലി : മരക്കടവ് പള്ളി – മാടല്‍ റൂട്ടിലെ കടമ്പൂർ – ചേലൂർ റോഡിൻ്റെ സൈഡിലാണ് കെഎസ്ഇബി ലൈനിലേക്ക് മരം പൊട്ടി വീഴാൻ തയ്യാറായിരിക്കുകയാണ്. കെഎസ്ഇബി പാടിച്ചിറ സെക്ഷനിൽപ്പെടുന്ന കടമ്പൂർ ചേലൂർ റൂട്ടിലാണ് ഈ മരം എപ്പോൾ വേണമെങ്കിലും കെഎസ്ഇബിയുടെ ലൈനിലേക്ക് വീഴാൻ തയ്യാറായി നിൽക്കുന്നത്.
പാടിച്ചിറ കെഎസ്ഇബി അധികൃതരെ അറിയിച്ചപ്പോൾ ഇത് ഞങ്ങളുടെ പണി അല്ല എന്നും വേണമെങ്കിൽ ലൈൻ അഴിച്ചു കൊടുക്കാം എന്നും, പഞ്ചായത്തിന്റെ പണി ആണ് ഇത് എന്ന് പറഞ്ഞ് ഒഴിക്കുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും വേഗം ഈ പൊട്ടിയ കമ്പ് വേണ്ടപ്പെട്ട അധികൃതർ മുറിച്ചുമാറ്റിയില്ല എങ്കിൽ ഒരു വൻ അപകടത്തിന് സാധ്യതയാണ് ഉള്ളത്. ഒരു അപകടം വന്നതിനുശേഷം മാത്രം നന്നാക്കുന്ന രീതി മാറണം എന്നാണ് നാട്ടുകാരുടെ ആവശ്യം.