Listen live radio

ഡോ. വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

after post image
0

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.
നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മേത്ത. 1986 ബാച്ച് ഐഎഎസ് കാരനാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.
തിരുവനന്തപുരം കളക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന നവജ്യോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍.

Leave A Reply

Your email address will not be published.