Wayanad

സമസ്ത നൂറാം വാർഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂർ കാട്ടിച്ചിറക്കലിൽ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു.“നൂറ്റാണ്ടിന്റെ സുവർണപാതയിലൂടെ മുന്നേറുന്ന സമസ്തയുടെ വർണ്ണാഭമായ ചരിത്രത്തിൽ ഇസ്‌ലാമിക നന്മയും അറിവിന്റെ ദീപങ്ങളുമാണ് സംഘടനയുടെ അടിസ്ഥാനശക്തിയെന്നും യുഗാന്തരങ്ങളിൽ കൈമാറ്റം ചെയ്ത് പോന്ന മതത്തിന്റെ നന്മയെ സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സമസ്‌ത നിർവ്വഹിച്ചതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

യോഗത്തിൽ ഹസൻ മുസ്ലിയാർ അദ്ധ്യക്ഷനായി സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ, ഇബ്രാഹിം ഫൈസി വാളാട്, പി സുബൈർ കണിയാമ്പറ്റ, അഷ്റഫ് ഫൈസി പനമരം, കെ.സി മുനീർ വാളാട്, അലി ബ്രാൻ ഈസ്റ്റ് പാലമുക്ക്, വി.സി അഷ്റഫ്, ഇബ്രാഹിം ഹാജി അത്തിലൻ, ജംഷീർ ബാഖവി, സമദ് ദാരിമി, സിദ്ധീഖ് മാസ്റ്റർ, വള്ളി ഇബ്രാഹിം സംസാരിച്ചു. ഇസ്മായിൽ ദാരിമി സ്വാഗതവും ജലീൽ ഫൈസി നന്ദിയും പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.