Listen live radio

രണ്ടു മിനിറ്റു കൊണ്ട് 20,000 ഡൗണ്‍ലോഡ്; ബെവ്ക്യൂ ട്രയല്‍ വിജയം;സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവിതരണം

after post image
0

- Advertisement -

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പിന്റെ ട്രയല്‍ വിജയമെന്ന്, ആപ്പ് തയാറാക്കിയ ഫെയര്‍കോഡ് ടെക്‌നോളജീസ്. രണ്ടു മിനിറ്റ് നേരം ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയപ്പോള്‍ ഇരുപതിനായിരം പേര്‍ ഡൗണ്‍ ലോഡ് ചെയ്തതായി കമ്പനി അറിയിച്ചു.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം




ഇന്നു വൈകിട്ടോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാവും. ഇതോടെ ബുക്കിങ് തുടങ്ങും. നാളെ മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്നു മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് മൊബൈല്‍ ആപ്പിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറിന്റെ അനുമതിലഭിച്ചത്. എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആപ്പ് പ്ലേസ്‌റ്റോറില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് എസ്.എം.എസ്. മുഖേനയും മദ്യംവാങ്ങാന്‍ ടോക്കണ്‍ എടുക്കാം. ഇതിനുള്ള സംവിധാനവും ഒപ്പമുണ്ട്. ഒരു തവണ മദ്യം വാങ്ങിയാല്‍ നാലു ദിവസം കഴിഞ്ഞേ വീണ്ടും ടോക്കണ്‍ ലഭിക്കൂ.
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവിതരണം തുടങ്ങാന്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിര്‍ച്വല്‍ ടോക്കണ്‍ പ്രകാരം തിരക്ക് ഒഴിവാക്കി മദ്യം നല്‍കിത്തുടങ്ങാനാണ് തീരുമാനം. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ തുറക്കും. ക്ലബുകളിലും മദ്യവിതരണം ഉണ്ടാവും.

Leave A Reply

Your email address will not be published.