പുല്‍പ്പള്ളി:കാര്യമ്പാതി പൂവത്തിങ്കല്‍ രജീഷ് (34) ആണ് മരിച്ചത്.പുല്‍പ്പള്ളി ടൗണില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന രജീഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് കിഡ്‌നി രോഗം ബാധിച്ച് രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമായത്.
നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പത്തര ലക്ഷം രൂപ സംഭരിച്ച് 20 ദിവസങ്ങള്‍ക്ക് മുമ്പ് കിഡ്‌നി മാറ്റി വയ്ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.രജീഷിന്റെ അമ്മ ഉഷയാണ് രജീഷിന് കിഡ്‌നി ദാനം ചെയ്തത്. തുടര്‍ന്ന് മധിഷ്‌കാഘാതം ഉണ്ടാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു.
സംസ്‌കാരം ഇന്ന് വൈകുന്നേരം 5. 30ന് കാര്യമ്പാതിയുള്ള വീട്ടുവളപ്പില്‍. അമ്മ ഉഷ,പിതാവ് :രാജു.ഭാര്യ :വിദ്യ.മക്കള്‍:രുദ്ര,ഋഷഭ്.