മാനന്തവാടി: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പോരൂർ വാർഡിലെ യവനാർകുളം ഗ്രാമത്തിൽ കേരള സർക്കാരിൻ്റസമ്പുർണ്ണ ശുചിത്ഥയജ്ഞത്തിൻ്റെ ഭാഗമായണ് ഒന്നര വർഷമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 12 പോരുർ വാർഡിലെ മെമ്പർ ജോണി മറ്റത്തിലാനിയുടെ നേതൃത്വത്തിൽ ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിത കർമ്മസേന, വ്യാപരികൾ, പ്രദേശവാസികൾ, സാമുഹ്യ പ്രവർത്തകർ, ചാലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തേടെ റോഡിന് ഇരുവശത്തുമായി ആയിരത്തിലധികം വിവിധയിനം പുച്ചെടികൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നത്.
തവിഞ്ഞാൽ പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് യവനാർകുളം.ഇവിടെ നിന്ന് കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിന് റോഡുകളുണ്ട്. റോഡുകൾ എല്ലം തന്നെ സംസ്ഥാന സർക്കാർ കോടികണക്കിന് രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. റോഡുകളുടെ പണി ഏകദേശം പൂർത്തികരിച്ചതോടെ വൻ തിരക്കാണ് ഇവിടെ അനുഭപ്പെടുന്നത്. ശുചിത്വം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം സിറ്റി പുർണ്ണമായും ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ശുചികരിക്കും. മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിന് വെയ്സ്റ്റ് ബിന്നുകളും മിനി എം.സി എഫ്, ബോട്ടിൽ ബൂത്ത് എന്നിവയും സ്ഥാപിച്ചിട്ടിണ്ട്.
റോഡിന് ഇരുവശത്തുമായി വെച്ച് പിടിപ്പിച്ചിരിക്കുന്ന മനോഹരമായ പൂച്ചെടികളെ യഥ സമയം സംരക്ഷിക്കുന്നതിനും വെള്ളം വളം എന്നിവ നൽകുന്നതിന് അധ്യാപകൻ എം. പ്രദീപൻ മാസ്റ്ററും സജീവമാണ്. യവനാർകുളം അങ്കണവാടി, അയുർവേദ ആശുപത്രി, സ്കൂൾ, വി.എഫ് സി.കെ, റേഷൻകട, ഉൾപ്പെടെയുള്ള സ്ഥപനങ്ങളിലേക്ക് എത്തുന്നവർക്ക് കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ് യവനാകുളം എന്ന കൊച്ച് ഗ്രാമത്തിലുള്ളത്.കെ.എസ്ടിപി സ്ഥപിച്ചിട്ടുള്ള വൈദ്യുതി ലൈറ്റുകൾ വൈകുന്നേരം തെളിയുന്നതോടെ വലിയ നഗരത്തിൻ്റെ കാഴ്ചയാണ് ഇവിടെയുള്ളത്.
ശുചിത്വ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് സോളർ സിസ്റ്റത്തിൽ അറിയിപ്പുകൾ, ബോധവൽക്കരണ ഗാനങ്ങൾ, രാവിലെ ഏഴ് മുതൽ രാത്രി 8 മണി വരെ അറിയിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലായിൽ അദ്യമായണ് ഈ രീതിയിൽ ഒരു ഗ്രാമത്തെ രൂപപ്പെടുത്തുന്നത്.ഏറ്റവും തിരക്കേറിയ ജംഗ്ഷൻ എന്ന നിലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി ടി.വി സംവിധാനം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇവർ.മികച്ച രീതിയിൽ ശുചിത്വവും മാലിന്യശേഖരണവും കൈകാര്യം ചെയ്തതിന് ബ്ലോക്ക് ശുചിത്വമിഷൻ്റെയും പഞ്ചായത്തിൻ്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.കുടുൽസ്ഥലങ്ങളിലേക്ക് ശുചിത്വമിഷൻ ബേധവൽക്കരണ പരിപാടിയും വാർഡിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും നടന്ന് വരുന്നുണ്ട്.