പനമരം: ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്. ലഹരിയെ അകറ്റി നിര്‍ത്തി ഫുട്‌ബോളിനെ ചേര്‍ത്ത് പിടിച്ച് വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പനമരം കുട്ടി പോലീസിന്റെ നേതൃത്വത്തില്‍ ജഗ്ലിങ് ചാലഞ്ച് നടത്തി .ജഗ്ലിങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക എന്നതായിരുന്നു മാനദണ്ഡം. ജഗ്ലിങ് കൂടാതെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ട്രിബിളിങ് ചാലഞ്ചും നടത്തി.
ജഗ്ലിംങ്ങില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി റയാന്‍ സാവാന്‍ വിജയിയായി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചാലഞ്ചിന് വിമുക്തി മിഷന്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം നേതൃത്വം നല്‍കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിമുക്തി മിഷന്‍ ജില്ലാ മാനേജറും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രന്‍ ഫുട്ബാള്‍ കിക്ക് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ എം.രമേഷ് കുമാര്‍, അധ്യാപകരായ ടി. നവാസ്, കെ.രേഖ , സിവില്‍ പോലീസ് ഓഫിസര്‍ എ.അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.