Listen live radio
നിരോധനാജ്ഞ ലംഘിക്കുകയും പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്തിനും ഒരാൾ അറസ്റ്റിൽ
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുകയും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട എസ്ഐയോട് തട്ടിക്കയറുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ. മുട്ടിൽ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കൽപ്പറ്റ എസ്ഐ അബ്ബാസ്അലിയുടെ നേതൃത്വത്തിൽ ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് നിഷേധിച്ചുകൊണ്ട് പൊലീസുകാരോട് തട്ടിക്കയറിയ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ പിലാക്കൽ വീട്ടിൽ ശിഹാബുദ്ദീൻ (30) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.