Listen live radio

അതിജീവനത്തിൻ്റെ സന്ദേശം വിദ്യാർത്ഥികളിലെത്തിച്ച് മാനന്തവാടി നഗരസഭ

after post image
0

- Advertisement -

മാനന്തവാടി:അതിജീവനത്തിൻ്റെ സന്ദേശംവിദ്യാർത്ഥികളിലെത്തിച്ച് മാനന്തവാടി നഗരസഭ അധികൃതർ.ശാരീക അകലം സാമൂഹിക ഒരുമ യെന്ന സന്ദേശം ആലേഖനം ചെയ്ത കാർഡുകളും, മിഠായികളുമാണ് വിദ്യാർത്ഥികളിലെത്തിച്ചത്.കോവിഡിൻ്റെ പ്രതിസന്ധി കാലത്തും തളരാതെ പരീക്ഷക്കായി ഒരുങ്ങിയ വിദ്യാർത്ഥികൾക്കാണ് മധുരമൊരുക്കിയത്.
കോവിഡ് കാലത്തും നഗരസഭയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ 100 % കുട്ടികളേയും പരീക്ഷയെഴുതിക്കാൻ നഗരസഭ മുൻകൈയെടുത്തിരുന്നു. സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികൾക്ക് ആശംസാ കാർഡും മിഠായികളുമെത്തിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പിടി ബിജു നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് ജോർജ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് മുഹമ്മദ്, കെ.വി ജുബൈർ,
എ അജയകുമാർ, എ.കെ റൈഷാദ്, സി.പി മുഹമ്മദാലി, ഷുഹാദ്, അമൽ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.