മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയലില്‍ കെ.ജെ അബ്രഹാം എന്നയാളുടെ ഉടമസ്ഥതയിലുള്ള നോബിള്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലക്ക് തീ പിടിച്ചു. ഇന്ന് പുലര്‍ച്ചെ 4 മണിയോട് ആയിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയുടെ സമയോജിത ഇടപെടല്‍മൂലം വന്‍ അപകടമാണ് ഒഴിവായത്.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഐ.ജോസഫ്,സേനാ അംഗങ്ങളായ എം.ബി രമേശ്, സി.എ ജയന്‍, സനൂപ്.കെ എ,സുജിത്ത് എം.എസ്, കെ.അജില്‍, വിനു കെ.എം, അമൃതേഷ് വി.ഡി, ലജിത്ത് ആര്‍. സി, ആദര്‍ശ് ജോസഫ്, ബിജു എം.എസ്, ഷൈജറ്റ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.