Mananthavady

ജീവനക്കാർ ഇല്ല; കെഎസ്ആർടിസി സർവീസ് മുടങ്ങി

മാനന്തവാടി: മതിയായ ജീവനക്കാരെ നിയമിക്കാത്തതിനാല്‍ മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയിലെ വിവിധ ബസ് സര്‍വീസുകള്‍ മുടങ്ങുന്നതായി പരാതി. ആവശ്യത്തിനുള്ള ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുടെ കുറവുമൂലം പല സ്ഥലങ്ങളിലേക്കുള്ള ട്രിപ്പുകള്‍ ഇന്നും മുടങ്ങി. കല്‍പ്പറ്റ,ബത്തേരി,വാളാട്, കക്കടവ്, പുതുശേരി എന്നിവിടങ്ങളിലേക്ക് രാവിലെ നിശ്ചിത സമയങ്ങളില്‍ പോകേണ്ട വിവിധ ലോക്കല്‍ സര്‍വീസുകളും, രാവിലെ 5.30 ന്റെ കോഴിക്കോട് പ്രധാന സര്‍വീസും മുടങ്ങിയിട്ടുണ്ട്.

ആകെ ഒരൊറ്റ ബസ് സര്‍വീസ് മാത്രമുള്ള കുളത്താടയിലേക്കുള്ള ട്രിപ്പ് കഴിഞ്ഞ മൂന്ന് ദിവസമായി മുടങ്ങിയിട്ടുണ്ട്.ബത്തേരിയിലേക്ക് ആകെയുള്ള ഏഴ് സര്‍വീസില്‍ നിലവില്‍ മൂന്ന് സര്‍വീസുകള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇന്ന് അതില്‍ രണ്ട് സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. മാനന്തവാടി ഡിപ്പോയില്‍ 23 ഓളം കണ്ടക്ടര്‍, െ്രെഡവര്‍മാരുടെ കുറവുള്ളതായി കണക്കാക്കുന്നു. എന്നാല്‍ ഇന്റര്‍വ്യുവും മറ്റും കഴിഞ്ഞ് നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ലഭിക്കുന്നതിനായി കാത്തിരിപ്പുണ്ടെന്നും, ഇവരെ ഉടന്‍ തന്നെ നിയമിച്ച് നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഉടനടി പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.