Listen live radio

കൊറോണ ഉത്തരവ് ലംഘിച്ച ഒരാള്‍ റിമാന്‍ഡില്‍

after post image
0

- Advertisement -

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് കൂട്ടം കൂടി നിന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പിരിഞ്ഞു പോവാനുളള പോലീസ് നിര്‍ദ്ദേശം ചോദ്യം ചെയ്ത മുട്ടില്‍ പിലാക്കല്‍ ഷിഹാബുദ്ദീന്‍ (30) ആണ് അറസ്റ്റിലായത്. മറ്റുളളവര്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതി വിദേശത്ത് നിന്നെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സമ്പര്‍ക്ക വിലക്ക് നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്.  ഐ.പി.സി 341 ,323, 324 ,332 , 269 എന്നീ വകുപ്പുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കല്‍പ്പറ്റ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിക്ഷേധിച്ചതിനെ തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സമ്പര്‍ക്ക വിലക്കുളളതിനാല്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.