Listen live radio

അമിത വില ജില്ലാതല സമിതി പരിശോധന നടത്തി

after post image
0

- Advertisement -

പൊതുവിതരണ വകുപ്പ,് റവന്യൂ, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളടങ്ങിയ  ജില്ലാതല സമിതി അളവ് തൂക്ക തട്ടിപ്പ്, അമിത വില, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനായി മീനങ്ങാടി, കാക്കവയല്‍, മാനന്തവാടി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. അമിതവില ഈടാക്കുകയോ, ഭക്ഷ്യ സാധനങ്ങള്‍ പൂഴ്ത്തി വെക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. പച്ചക്കറി വിലകൂട്ടി വിറ്റതിനെതിരെ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. അവശ്യസാധനങ്ങളുടെ പരിധിയില്‍പ്പെട്ട സാനിറ്ററൈസ് 200 മില്ലിക്ക് 100 രൂപയും മാസ്‌കിന് 8 മുതല്‍ 10 രൂപ വരെയും കുപ്പി വെളളത്തിന് 13 രൂപയുമാണ് ഈടാക്കേണ്ടത്. സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍  അറിയിച്ചു. വരും ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലുളള പരിശോധനകള്‍ നടത്തുമെന്നും അമിത വില ഈടാക്കല്‍, പൂഴ്ത്തിവെയ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍  കടയടപ്പിക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍  അറിയിച്ചു.

Leave A Reply

Your email address will not be published.