Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി വിമർശിച്ചു.സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണ്. കണ്ണടച്ചുനിൽക്കുന്ന ഔദ്യോഗിക സംവിധാനങ്ങളോടൊപ്പം ഫാക്ടറി മാനേജ്‌മന്റ്‌ നിന്നാൽ അതിന് തുല്യമായ പ്രതികരണമാണ് ലഭിക്കുകയെന്നും യോഗം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ഓരോ ഓൺലൈൻ മാധ്യമങ്ങളും ഇത്തരം നിയമലംഘനങ്ങൾ അതേ തീവ്രതയിൽ റിപ്പോർട്ട് ചെയ്യുമെന്നും, ഒരാൾക്കെങ്കിലും കള്ളക്കേസ് കൊടുത്ത് മുഴുവൻ മാധ്യമലോകത്തെയും വശീകരിക്കാമെന്ന് അധികാരികൾ കരുതേണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.മാധ്യമപ്രവർത്തനത്തിന്റെ വിശുദ്ധിയും സ്വാതന്ത്ര്യവുമാണ് ഇപ്പോൾ പുനർമൂല്യനിർണയത്തിന് വിധേയമാകുന്നത്. പിന്നോട്ട് പോവുന്നത് ഒരു മാധ്യമത്തിനും സാധ്യമല്ലെന്നും അംഗങ്ങൾക്കു വേണ്ട എല്ലാ നിയമസഹായവും സുരക്ഷയും ഉറപ്പാക്കുമെന്നും ഒമാക് യോഗം വ്യക്തമാക്കി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *