Listen live radio

തേനും നാരങ്ങനീരും വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെ!

after post image
0

- Advertisement -

 

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ തേൻ ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേൻ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്നു.

തേനും കറുവപ്പട്ടയും

ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ഗുണം ചെയ്യുന്ന കൂട്ടാണ് തേനും കറുവപ്പട്ടയും. മാത്രമല്ല, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ, ഇൻസുലിൻ പ്രവർത്തനവും വർദ്ധിപ്പിക്കുന്നു. അര ടീസ്പൂൺ കറുവപ്പട്ട പൊടി ഒരു കപ്പ് ചൂട് വെള്ളത്തിൽ അലിയിച്ചെടുക്കുക. വലിയ കഷ്ണങ്ങൾ ഉണ്ടെങ്കിൽ അരിച്ച് കളയുക. ഒരു ടീസ്പൂൺ തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.

തേനും നാരങ്ങ നീരും

രാവിലെ വെറും വയറ്റിൽ നാരങ്ങ നീരിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും ശരീരത്തെ പ്രാപ്തമാക്കാനും സഹായിക്കുന്നു.

Leave A Reply

Your email address will not be published.