Listen live radio

സംസ്ഥാനത്ത് ‘സുഭിക്ഷ ഹോട്ടൽ’ പദ്ധതിക്ക് ഇന്നു തുടക്കം; 20 രൂപയ്ക്ക് ഉച്ചയൂണ് റെഡി !

after post image
0

- Advertisement -

 

തിരുവനന്തപുരം: മിതമായ നിരക്കിൽ സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷണം നൽകുന്ന സർക്കാരിന്റെ ‘സുഭിക്ഷ ഹോട്ടൽ’ പദ്ധതിക്ക് ഇന്നു തുടക്കം. പദ്ധതിക്ക് ഇന്ന് മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിക്കും.

ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ഹോട്ടലിൽ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും സബ്സിഡിയായി അഞ്ച് രൂപ നടത്തിപ്പുകാർക്കു സർക്കാർ നൽകും. ഹോട്ടൽ തുടങ്ങാനുള്ള സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തി നൽകിയാൽ അവിടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 10 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഫർണിച്ചറും പാചക ഉപകരണങ്ങളും മറ്റും സന്നദ്ധ സംഘടനകൾ വഴിയും സ്പോൺസർഷിപ്പിലൂടെയും വാങ്ങാം.

എല്ലാ ജില്ലകളിലും കലക്ടർ അധ്യക്ഷനും ജില്ലാ സപ്ലൈ ഓഫിസർ കൺവീനറുമായി 10 പേർ അടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ മേൽനോട്ടം. ഈ സമിതി നിശ്ചയിക്കുന്ന നിരക്കിൽ കൂടുതൽ വിഭവങ്ങൾക്ക് ഈടാക്കാൻ പാടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതി പ്രളയവും കോവിഡും മൂലം നടപ്പായില്ല.

Leave A Reply

Your email address will not be published.