Listen live radio

രണ്ടാ ക്ലാസുക്കാരി അനുശ്രീക്കും ആറാം ക്ലാസുകാരൻ അനുരാഗിനും ഓൺ ലൈൻ പഠന സൗകര്യം ഒരുക്കി കെ.സി വേണുഗോപാൽ എം പി

after post image
0

- Advertisement -

സുൽത്താൻ ബത്തേരി: ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടിയ സുൽത്താൻ ബത്തേരി താലൂക്ക്, നെൻമേനി പഞ്ചായത്തിലെ കോൽക്കുഴി പരശുരാമന്റെ മകൾ അനുശ്രീക്ക് സ്മാർട്ട് ഫോൺ എത്തിച്ച്നൽകി കെ.സി വേണുഗോപാൽ എം.പി. രണ്ടാം ക്ലാസുക്കാരി അനുശ്രീക്ക് ഓൺലൈൻപഠന സൗകര്യം ഇല്ലതെ പoനം തടസ്സപ്പെട്ട വിവരം അറിഞ്ഞ ഉടനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിനു കോളിയാടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിയുടെ ഓഫീസ് വഴി അറിയിക്കുകയും ആയതിൻ പ്രകാരം കെ.സി. വോണുഗോപാൽ എം.പി. യുടെ നിർദ്ദേശപ്രകാരം സ്മാർട്ട് ഫോൺ എത്തിച്ച് നൽകി. ഓൺലൈൻ പഠന സൗകര്യം ഇല്ലാതെ വിഷമിച്ചിരുന്ന രണ്ടാം ക്ലാസുകാരിക്ക് സ്മാർട്ട് എത്തിയതോടെ സന്തേഷമായി കെ സി . വേണുഗോപാൽ എം.പി. ക്ക് ഈ കൊച്ചു മിടുക്കി ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും രേഖപ്പെടുത്തി. ഇവർ കോളിയാടി മാർ ബസേലിയോസ് AUP സ്ക്കൂൾ കോളിയാടിയിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്. ഡി.സി.സി. ട്രഷറർ എൻ.എം. വിജയൻ സ്മാർട്ട് ഫോൺ കൈമാറി ഉദ്ഘാടനം ചെയ്യതു.ശ്രീജി ജോസഫ്, മിൻഷാദ് ഖാൻ, കെ.വി. ശശി, ആന്റണി താഴത്തൂർ വാർഡ് മെമ്പർ കെ.കെ.സി. തങ്ങൾ, പ്രധാന അധ്യാപകൻ, റോയി വർഗ്ഗീസ്, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.