Listen live radio

ജില്ലയിൽ 105 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30

after post image
0

- Advertisement -

 

വയനാട് ജില്ലയിൽ ഇന്ന് 105 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 656 പേർ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118198 ആയി. 113259 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 4374 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 3766 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

പനമരം, തവിഞ്ഞാൽ 10 വീതം, ബത്തേരി, വൈത്തിരി 8 വീതം, കണിയാമ്പറ്റ, മുട്ടിൽ 7 വീതം, പൊഴുതന, പുൽപള്ളി 6 വീതം, മുള്ളൻകൊല്ലി, തൊണ്ടർനാട് 5 വീതം, എടവക, മേപ്പാടി, പൂതാടി 4 വീതം, അമ്പലവയൽ, മാനന്തവാടി, നെൻമേനി 3 വീതം, കൽപ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മീനങ്ങാടി 2 വീതം, നൂൽപ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി ഓരോന്ന് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.

656 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 110 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 546 പേരുമാണ് രോഗമുക്തരായത്.

1162 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് പുതുതായി നിരീക്ഷണ ത്തിലായത് 1162 പേരാണ്. 1209 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14840 പേർ. ഇന്ന് പുതുതായി 24 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 556 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 791483 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 787701 എണ്ണത്തിന്റെ ഫലം ലഭിച്ചു. 669503 പേർ നെഗറ്റീവും 118198 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.