Listen live radio

വോട്ട് ചെയ്യാം ഒരു തൈ നടാം; കന്നി വോട്ടര്‍ക്ക് സമ്മാനവുമായ് സ്വീപ്

after post image
0

- Advertisement -

 

വോട്ടെടുപ്പ് ദിവസത്തില്‍ കന്നി വോട്ടര്‍ക്ക് സമ്മാനവുമായി സ്വീപ്. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 112-ാം ബൂത്തില്‍ വോട്ട് ചെയ്ത കന്നി വോട്ടര്‍ ജി. ഗോവിന്ദുമോള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസറും സ്വീപ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി കുരുമുളക് തൈ നല്‍കി. ജനാധിപത്യ മഹോത്സവത്തില്‍ പങ്കാളികളാകാന്‍ ‘ഞാന്‍ വോട്ട് ചെയ്യും ഉറപ്പായും’എന്ന മുദ്രാവാക്യവുമായി സ്വീപ് വയനാടിന്റെ നേതൃത്വത്തിലാണ് തൈ വിതരണം ചെയ്തത്. പരിപാടിയില്‍ സെക്ടര്‍ ഓഫീസര്‍ ശശികല, കാവുംമന്ദം വില്ലേജ് എസ്.വി.ഒ കെ.പി മിനി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.