Listen live radio

വയനാട്ടിൽ 6 കിലോ കഞ്ചാവ് പിടികൂടി: ഒരാൾ അറസ്റ്റിൽ

after post image
0

- Advertisement -

 

 

വയനാട്: പനമരത്തുനിന്ന് ആറ് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വയനാട് പനമരത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയത്. കണ്ണൂർ പാനൂർ കല്ലുങ്കണ്ടി സ്വദേശി അഷ്‌ക്കറിനെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഞ്ചാവ് കടത്തുന്നുവെന്ന എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ അഷ്‌കറിന്റെ വാഹനമുപയോഗിച്ച് മുൻപും നിരവധി തവണ ലഹരികടത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാളുടെ കാർ കുറച്ചുദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കാർ പോകുകയും ഇന്ന് പുലർച്ചെയോടെ തിരിച്ചെത്തുകയും ചെയ്തതോടെയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

 

Leave A Reply

Your email address will not be published.